മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാലിശേരി മര്‍ത്തോമ പള്ളി വികാരി സഞ്ചരിച്ചിരുന്ന
കാറാണ് അപകടത്തില്‍പെട്ടത്. മാടയ്ക്കല്‍ പീടിക തോമസ് എം.കോശി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. മൂവാറ്റുപുഴ കൂത്താട്ടുകുളം എം.സി.റോഡില്‍ ആറൂര്‍ ചാന്ത്യം കവലയ്ക്ക് സമീപമായിരുന്നു അപകടം. തൃശ്ശൂര്‍ ഭാഗത്ത് നിന്ന് പുനലൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ചാലിശേരി മാര്‍ത്തോമ പള്ളി വികാരി ഫാ.സുനു ബേബി കോശി (40), ഭാര്യ ലിജി റെയ്ച്ചല്‍ തോമസ് (36) എന്നിവര്‍ക്ക് സാരമായി
പരിക്കേറ്റു. ഇവരെ ഉടന്‍ സമീപത്തുള്ള കുത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തോമസ് എം.കോശിയുടെ ജീവന്‍ രക്ഷിക്കാനായില്ല.മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



