തിരുവത്ര പുത്തന്‍കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യ കടലാമമുട്ട വിരിഞ്ഞിറങ്ങി. ചാവക്കാട് നഗസഭ ചെയര്‍മാന്‍ എ.എച്ച്. അക്ബര്‍ കടലാമ കുഞ്ഞുങ്ങളെ പുത്തന്‍കടപ്പുറം കടലിലേക്ക് ഇറക്കിവിട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഗീവര്‍
,പി.എ.സെയ്തുമുഹമ്മദ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.വി.നിധീഷ്,ധനേഷ്, കെ.വി.റൈജോജോയ്, പി.എ.നെസീര്‍, കെ.കെ.മുബാറക്, കെ.എം.അലി.പി.എ.ഷറഫുദ്ധീന്‍, കെ.എ.റൗഫ്,പി.എ.ഫൈസല്‍,കെ.എ.ഷംനാദ്,പി.എന്‍.ഫായിസ്,പി.എസ്.മുനീര്‍,പി.എ.നെജീബ്,കെ.എച്ച്.മുജീബ്,പി.എന്‍.ഫായിദ്,കെ.മുബാറക് എന്നിവര്‍ പങ്കെടുത്തു.ഡിസംബര്‍ 29-ന് കിട്ടിയ 100 മുട്ടകളില്‍ 90 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്.ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയാണ് കടലാമകള്‍ മുട്ടയിടാനായി തീരത്തെത്തുന്നത്.37 കടലാമ കൂടുകളിലായി 3757 കടലാമ മുട്ടകളാണ് വിരിയാനുള്ളത്.



