32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ഹൈവേ നിര്‍മാണ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും ശുചിമുറി മാലിന്യം റോഡിലേക്കൊഴുകി

ഹൈവേ നിര്‍മാണ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും ശുചിമുറി മാലിന്യം റോഡിലേക്കൊഴുകി

54

ദേശീയപാതാ നിര്‍മ്മാണം നടക്കുന്ന ഒരുമനയൂര്‍ മൂന്നാംകല്ല് പാലത്തിനടിയില്‍ തൊഴിലാളികള്‍ക്കായി നിര്‍മിച്ച താല്‍ക്കാലിക ശുചിമുറിയുടെ മാലിന്യം റോഡിലേക്ക് ഒഴുകി. ഒരുമയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എം താഹ, വാര്‍ഡ് മെമ്പര്‍ ഷെക്കീര്‍ രായംമരക്കാര്‍, സെക്രട്ടറി ഷിബു ദാസ് കോമ്പേരി, ക്ലര്‍ക്ക് രാജേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴ പെയ്തതിനെ തുടര്‍ന്നാണ് മാലിന്യം റോഡിലേക്ക് ഒഴുകിയത്. ചാവക്കാട് പോലീസും സ്ഥലത്തെത്തി. താല്‍ക്കാലിക ശുചിമുറി പൊളിച്ചു നീക്കണമെന്നന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ ഹൈവേ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു

 

ADVERTISEMENT
error: Content is protected !!