32.6 C
Kunnamkulam
Friday, September 11, 2026
Home CCTV Desk പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കി

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കി

22

മച്ചാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷാ പരിശീലനം നല്‍കി. 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ് എന്‍സിസി ഓഫീസറും അധ്യാപകനുമായ മേജര്‍ പി.ജെ സ്‌റ്റൈയ്ജു പരീശിലനത്തിന് നേതൃത്വം നല്‍കി. പ്രധാനാധ്യാപിക ഷീന ഉദ്ഘാടനം ചെയ്തു. എം ആര്‍ രതി മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ അപര്‍ണ, കെ.കെ സുജ, എ എസ് മിഥുന്‍, വിദ്യാര്‍ത്ഥി പ്രതിനിധികളും സംസാരിച്ചു. വിദ്യാര്‍ഥികളില്‍ മാനസിക പിരിമുറുക്കം ഒഴിവാക്കാനും ഭയം ഇല്ലാതെ പരീക്ഷയെ നേരിടാന്‍ സജ്ജരാക്കുന്നതിന് വേണ്ടിയുമാണ് ക്യാമ്പ് നടത്തിയത്.

ADVERTISEMENT
error: Content is protected !!