ആര്യംപാടം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. സി.എം. അബ്ദുള്ള മാസ്റ്ററുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഞായറാഴ്ച്ച നടന്ന കലാശ പോരില്‍ യൂറോ സ്പോര്‍ട്ട്സ് പടന്ന മറുപടിയില്ലാത്ത ഒരു ഗോളിന് കെ.ഡി.എസ്, എഫ്.സി. കിഴ്ശ്ശേരിയെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി. ആര്യംപാടത്തിന്റെ സമസ്ത മേഖലകളിലും സജീവമായിരുന്ന സി.എം. അബ്ദുള്ള മാസ്റ്ററുടെ സ്മരണക്കായാണ് ഇ.കെ.എന്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. അഖിലേന്ത്യാ രജിസ്ട്രേഷനുള്ള ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഫ്രെബ്രുവരി ഏഴ് മുതല്‍ ആരംഭിച്ച് പതിനഞ്ച് ദിവസം നീണ്ടു നിന്ന ടൂര്‍ണ്ണമെന്റില്‍ 16 അഖിലേന്ത്യാ ടീമുകളും 16 പ്രാദേശിക ടീമുകളും മാറ്റുരച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലധികം കാണികളാണ് കാല്‍പ്പന്ത് കളിയുടെ മാസ്മരികത ആസ്വദിക്കാന്‍
ആര്യംപാടം സര്‍വ്വോദയം സ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ താല്‍ക്കാലിക സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. സമാപന ചടങ്ങില്‍ സംഘാടക സമിതി രക്ഷാധികാരികളായ ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണന്, വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ മിനി അരവിന്ദന്,
വൈസ് ചെയര്മാന് പി.എന്‍.സുര്രന്ദ്രന് എം.ആര്.അനൂപ്കിഷോര്‍, പി.ആര്. അരവിന്ദാക്ഷന്, സ്കൂര്‍ മാനേജര്‍ കെ. ശശികുമാര്‍, കൗണ്‍സിലര്‍ പി.എ. അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദശിക മത്സരത്തില്‍, യുവധാര പാര്‍ളിക്കാട്, ഒ.പി. ഫ്രണ്ട്സ് വളപ്പായ ടീമിനെ തോല്പിച്ച് ചാമ്പ്യാന്മാരായി. അഖിലേന്ത്യ മത്സരത്തില്‍ യൂറോ സ്പോര്‍ട്ട്സ് പടന്നയുടെ അനുരാഗ് (ബെസ്റ്റ് അറ്റാക്കര്‍), കെല്‍വിന്‍ (ബെസ്റ്റ് ഡിഫന്‍ഡര്‍ ), കെ.ഡി.എസ്, എഫ്. സി. കിഴ്ശ്ശേരിയുടെ
അന്‍ഷിദ് ഖാന് ബെസ്റ്റ് ഗോള്‍കീപ്പറായും, പ്രാദേശിക കളിയില്‍ യുവധാര സ്പോര്‍ട്ട്സ് കബ്ബിന്റെ മൃജു (ബെസ്റ്റ് അറ്റാക്കര്‍), അക്ഷയ് (ബെസ്റ്റ് ഡിഫന്‍ഡര്‍ ) , ഒ.പി. വളപ്പായ യുടെ അഭിജിത് ബെസ്റ്റ് ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു. ഷാജി, ഹാരീഷ് ജയരാജന് എന്നിവരായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. വിജയികള്‍ക്കും റഫറിമാര്‍ക്കും അനൗണ്സര് നിസാര്‍ പട്ടാമ്പിക്കുമുള്ള നഗരസഭ വൈസ് ചെയര്മാന് പി. എന്‍.സുര്രേന്ദ്രന്‍, എം.ആര്. അനൂപ് കിഷോര്‍, സ്പോണ്‍സര്‍മാരായ ഡോ. ഐശ്വര്യ സുരേഷ്, പി.എ. അഷറഫ്, ലെജിഷ് പി.യു, കെ.വി. ജോണ്സന്, മുന്‍ കൗണ്‍സിലര്‍മാരായ ജമീല ഷംസുദ്ദീന്, ജിന്‍സി ജോയ്സണ്‍, ഇ.കെ.എന്‍ രക്ഷാധികാരി കെ.വി. ജോസ്, പ്രസിഡണ്ട് സുരേഷ് ബാബു മാസ്റ്റര്‍, സെക്രട്ടറി വിനോദ് എം.എസ്, സി.കെ. അജിത് തുടങ്ങിയവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.



