24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk അഖില മലങ്കര പ്രാര്‍ത്ഥനായോഗം നോര്‍ത്ത് സോണ്‍ വാര്‍ഷിക സമ്മേളനം നടത്തി

അഖില മലങ്കര പ്രാര്‍ത്ഥനായോഗം നോര്‍ത്ത് സോണ്‍ വാര്‍ഷിക സമ്മേളനം നടത്തി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഖില മലങ്കര പ്രാര്‍ത്ഥനായോഗം നോര്‍ത്ത് സോണ്‍ വാര്‍ഷിക സമ്മേളനം ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്നു. അഖില മലങ്കര പ്രാര്‍ത്ഥനായോഗം പ്രസിഡന്റ് മാത്യൂസ് മാര്‍ തേവോദോസിയോസ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഭദ്രാസന പ്രാര്‍ത്ഥനായോഗം വൈസ് പ്രസിഡന്റ് ഫാ കുരിയാക്കോസ് ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. സോണല്‍ സെക്രട്ടറി സി എ ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഖില മലങ്കര പ്രാര്‍ത്ഥനായോഗം വൈസ് പ്രസിഡന്റ് ഫാ ബിജു മാത്യു പ്രക്കാനം, ‘ചാരെ’ പദ്ധതിയെ പറ്റി വിവരിച്ചു.

ഫാ അലക്‌സാണ്ടര്‍ വട്ടക്കാട്ട് മാവേലിക്കര വചന സന്ദേശം നിര്‍വഹിച്ചു. ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ വി എം സാമൂവേല്‍, അഖില മലങ്കര പ്രാര്‍ത്ഥനായോഗം സെക്രട്ടറിമാരായ സനാജി ജോര്‍ജ്ജ്, ഐസക് തോമസ്, ട്രഷറര്‍ ടി എസ് ജോര്‍ജ്ജ്, സോണല്‍ കോര്‍ഡിനേറ്റര്‍ സജി സുല്‍ത്താന്‍ ബത്തേരി എന്നിവര്‍ പ്രസംഗിച്ചു. പ്രാര്‍ത്ഥനായോഗം കുന്നംകുളം ഭദ്രാസന സെക്രട്ടറി സി ഐ കുഞ്ഞുമോന്‍ മറ്റു കേന്ദ്ര – ഭദ്രാസന ഭാരവാഹികള്‍, ആര്‍ത്താറ്റ് കത്തീഡ്രല്‍ സഹവികാരി ഫാ ജോസഫ് ജോര്‍ജ്ജ്, ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!