24.9 C
Kunnamkulam
Saturday, August 1, 2026
Home Kerala ‘മതപണ്ഡിതരുടെ അഭിപ്രായങ്ങൾ കേൾക്കണം’; ശബരിമല യുവതീപ്രവേശം, സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

‘മതപണ്ഡിതരുടെ അഭിപ്രായങ്ങൾ കേൾക്കണം’; ശബരിമല യുവതീപ്രവേശം, സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് സുപ്രീം കോടതിയെ അറിയിച്ച് സർക്കാർ. ഹിന്ദുമത പണ്ഡിതരും സാമൂഹിക പരിഷ്‌കർത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് അഭിപ്രായം കേട്ട ശേഷം നിലപാടെടുക്കണം എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

മതപരമായ ആചാരങ്ങളിൽ ഇടപെടാനാവില്ലെന്ന് കോടതി അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായാൽ മാത്രമേ അത്തരത്തിലുള്ള ഇടപെടൽ സാധ്യമാകൂ. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാകരുത്. അനുച്ഛേദം 25 പ്രകാരമുള്ള വിശ്വാസ സ്വാതന്ത്ര്യം നിരുപാധികമല്ല. എണ്ണത്തിൽ ഏറ്റവും കുറഞ്ഞ സമൂഹത്തിൻ്റെ വിശ്വാസ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ADVERTISEMENT
error: Content is protected !!