25.9 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk 2024 ലെ സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാര്‍ഡ്, സുന്ദരന്‍ മുണ്ട്രക്കോടിന്

2024 ലെ സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാര്‍ഡ്, സുന്ദരന്‍ മുണ്ട്രക്കോടിന്

2024 ലെ സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാര്‍ഡ്, സുന്ദരന്‍ മുണ്ട്രക്കോടിന്. അനുഷ്ടാന ആചാര കലയായ മലവാഴിയാട്ടമാണ് സുന്ദരനെ അവാര്‍ഡിനു അര്‍ഹനാക്കിയത്. വര്‍ഷങ്ങളായി കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സുന്ദരന്‍, ചാലിശേരി കെ.എസ്.ഇ.ബിയിലെ ജീവനക്കാരനാണ്. പൂരത്തേയും, മലവാഴിയാട്ടത്തേയും അസ്പതമാക്കി ചോപ്പനിറക്കം എന്ന പേരില്‍ പുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അടുത്ത പുസ്തകമായ പേമോകം പ്രകാശനത്തിനൊരുങ്ങുകയാണ്. മുന്‍പ് സഹോദരന്‍ മോഹനനും ഫോക്ലോര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തറവാട്ടിലേക്ക് രണ്ടുതവണ അംഗീകാരം എത്തിയതിലുള്ള സന്തോഷത്തിലാണ് ആനക്കര സുന്ദരന്‍ മുണ്ട്രക്കോടിന്റെ കുടുംബം.

 

ADVERTISEMENT
error: Content is protected !!