27.4 C
Kunnamkulam
Wednesday, August 19, 2026
Home CCTV Desk ശൈഖ് ഷംസുദ്ധീന്‍ ബാവല്‍ ഖാദിരിയുടെ 88-ാം ആണ്ടുനേര്‍ച്ചയാഘോഷവും, ദു:ആ സമ്മേളനവും നടന്നു

ശൈഖ് ഷംസുദ്ധീന്‍ ബാവല്‍ ഖാദിരിയുടെ 88-ാം ആണ്ടുനേര്‍ച്ചയാഘോഷവും, ദു:ആ സമ്മേളനവും നടന്നു

22

മന്ദലാംകുന്ന് കുന്നത്തെ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഷംസുദ്ധീന്‍ ബാവല്‍ ഖാദിരിയുടെ 88-ാം ആണ്ടുനേര്‍ച്ചയാഘോഷവും, ദു:ആ സമ്മേളനവും നടന്നു. വെള്ളി, ശനി ദിവസങ്ങളിലായിട്ടായിരുന്നു ആഘോഷം. ആണ്ടു നേര്‍ച്ചയുടെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കുന്നത്തെ പള്ളി സെക്രട്ടറി പി.കെ.ഹൈദറിന്റെ അധ്യക്ഷതയില്‍ പള്ളി ഇമാം അഷ്‌ക്കര്‍ അലി ബദ്രി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വാക്കറ്റ് സാബിര്‍ അഹ്‌സനി കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. ശനിയാഴ്ച്ച രാവിലെ പള്ളി പ്രസിഡന്റ് പി.എച്ച്. ഹംസു പതാക ഉയര്‍ത്തി. തുടര്‍ന്ന് 9 മണിക്ക് ഭക്ഷണ വിതരണവും ഉണ്ടായി.

വൈകീട്ട് 4 മണിക്ക് മൗലീദ് പാരായണവും തുടര്‍ന്ന് മന്ദലാംകുന്ന് മഹല്ല് ഖത്തീബ് ഉസ്താദ് മന്‍സൂര്‍ ദാരിമി അയ്യായ മുഖ്യപ്രഭാഷണവും നടത്തി. തുടര്‍ന്ന് നടന്ന ദുആ സമ്മേളനത്തിന് സയ്യിദ് സൈനുദ്ദീന്‍ അല്‍ ബുഖാരി കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കി. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഷെഹീര്‍ പടിഞ്ഞാറയില്‍ സ്വാഗതവും, കണ്‍വീനര്‍ ഷംസുദ്ദീന്‍ കരിയാടന്‍ നന്ദിയും പറഞ്ഞു. നേര്‍ച്ചയാഘോഷത്തിന് ചെയര്‍മാന്‍ ഷഹീര്‍ പടിഞ്ഞാറയില്‍, കണ്‍വീനര്‍ ഷംസുദ്ദീന്‍ കരിയാടന്‍, ട്രഷറര്‍ ഷുഹൈബ് കുട്ടിയകത്ത് തുടങ്ങിയവരും, ശൈഖ് ഷംസുദ്ധീന്‍ ബാവല്‍ ഖാദിരിയുടെ പേരക്കുട്ടികളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!