26.2 C
Kunnamkulam
Tuesday, July 14, 2026
Home Kerala “വിവാദ അനൗൺസ്മെന്റ് നടത്തിയിട്ടില്ല, പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെ” അൗൺസ്മെന്റ് വിവാദത്തിൽ വിശദീകരണവുമായി ടിപി രാമകൃഷ്ണൻ

“വിവാദ അനൗൺസ്മെന്റ് നടത്തിയിട്ടില്ല, പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെ” അൗൺസ്മെന്റ് വിവാദത്തിൽ വിശദീകരണവുമായി ടിപി രാമകൃഷ്ണൻ

പേരാമ്പ്രയിലെ അൗൺസ്മെന്റ് വിവാദത്തിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. വിവാദമായ അനൗൺസ്മെന്റ് നടത്തിയിട്ടില്ല. പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടില്ല. എൽഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനത്തിലെ പെൻഡ്രൈവ് പരിശോധിക്കാം. പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം താത്കാലിക നേട്ടത്തിനായി തകർക്കാൻ ശ്രമമെന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.

എൽഡിഎഫ് വാഹനത്തിൽ പ്രചരിക്കുന്ന അനൗൺസ്മെൻ്റ് എന്താണ് എന്നതിൻ്റെ വീഡിയോ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് വർഷമായി മണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കാർഷിക മേഖലയിലും വലിയ വികസനം നടന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടൂറിസത്തിന് പ്രധാന്യം നൽകുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

ADVERTISEMENT
error: Content is protected !!