24.8 C
Kunnamkulam
Thursday, July 16, 2026
Home Bureaus Chavakkad 1.250 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

1.250 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

1.250 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.
ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടപ്പുറം, ബ്ലാങ്ങാട്, ഒരുമനയൂര്‍, മുത്തമ്മാവ് മേഖലകളിലെ കഞ്ചാവ് വില്‍പ്പനക്കാരനായ കടപ്പുറം  ഇരട്ടപ്പുഴ വലിയകത്ത് വീട്ടില്‍ കൃഷ്ണന്‍ മകന്‍ വി.കെ. രഞ്ജിത്താണ് പിടിയിലായത്.  മുത്തമ്മാവ് സെന്ററിന് പടിഞ്ഞാറ് വശത്തുള്ള കാരേക്കടവ് പാലത്തിന് സമീപം വെച്ച് വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്ന 1.250 ഗ്രാം കഞ്ചാവും ട്രാന്‍സ്പാരന്റ് കവര്‍ സഹിതം കൈവശം വെച്ചതിനും രഞ്ജിത്തിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് എന്‍.എസിന്റെ നേതൃത്തില്‍ എസ്.ഐ. മനോജ്, എ.എസ്.ഐ വിമല്‍ ലാല്‍, എസ്.സി.പി.ഒ. അജിത്ത് ലാല്‍, സി.പി.ഒ. പ്രശാന്ത്, സി.പി.ഒ. അരുണ്‍.ടി. എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.  ചാവക്കാട് കോടതി പ്രതിയെ റിമാന്റ് ചെയ്തു.
ചാവക്കാട് സബ് ജയിലിലേക്ക് അയച്ചു.
ADVERTISEMENT
error: Content is protected !!