24.8 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂരും

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂരും

കുന്നംകുളം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ടി അജയ് മോഹന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പെരുമ്പിലാവില്‍ പ്രശസ്ത ഗായകന്‍ സലീം കോടത്തൂര്‍ നടത്തിയ ഗാനമേള ശ്രദ്ധേയമായി. യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ പെരുമ്പിലാവ് ജംഗ്ഷനില്‍ സംഘടിപ്പിച്ച ഗാനവിരുന്ന് സലീം കോടത്തൂര്‍ ഉദ്ഘാടനം ചെയ്തു. മതസൗഹാര്‍ദ്ദ സന്ദേശ ഗാനങ്ങളോടെ ആരംഭിച്ച ഗാന വിരുന്നില്‍ പ്രചരണത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ ഉള്‍പ്പെടെ മലയാള, ഹിന്ദി സിനിമാ ഗാനങ്ങളും ആല്‍ബം ഗാനങ്ങളും അരങ്ങേറി. ഗാന വിരുന്നിന്റെ സമാപനത്തോടെ സ്ഥാനാര്‍ത്ഥിയെത്തി വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചു. ജനപ്രതിനിധികളും, നേതാക്കളും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ADVERTISEMENT
error: Content is protected !!