27 C
Kunnamkulam
Sunday, September 20, 2026
Home Bureaus Thali വരവൂരില്‍ തെരുവുനായയുടെ ആക്രമണം; കുട്ടികളെ ഉള്‍പ്പടെ മൂന്ന് പേരെ കടിച്ച തെരുവ് നായ ചത്തു

വരവൂരില്‍ തെരുവുനായയുടെ ആക്രമണം; കുട്ടികളെ ഉള്‍പ്പടെ മൂന്ന് പേരെ കടിച്ച തെരുവ് നായ ചത്തു

150

വരവൂരില്‍ തെരുവുനായയുടെ ആക്രമണം. കുട്ടികളെ ഉള്‍പ്പടെ മൂന്ന് പേരെ കടിച്ച തെരുവ് നായ ചത്തു. കൊല്ലംകുന്ന് വീട്ടില്‍ പ്രവീണിന്റെ മകന്‍ 9 വയസ്സുകാരനായ പ്രണവ്, കരിപ്പാടി വീട്ടില്‍ കണ്ണന്റെ മകള്‍ രണ്ടര വയസ്സുകാരി നിയ, 21 വയസ്സുള്ള ഫാത്തിമ ഷിഫാന എന്നിവരെയാണ് നായ കടിച്ചത്. പ്രണവിനേയും നിയയേയും വീട്ടില്‍ കയറിയും ഷിഫാനയെ വരവൂര്‍ എല്‍പി സ്‌കൂളിലെ ജിമ്മില്‍ വച്ചുമാണ് കടിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

ADVERTISEMENT
error: Content is protected !!