27.6 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk കനത്ത മഴയെ തുടര്‍ന്ന് ഒരുമനയൂര്‍ പഞ്ചായത്ത് ഓഫീസില്‍ മഴവെള്ളം കയറി; കനത്ത നാശനഷ്ടം

കനത്ത മഴയെ തുടര്‍ന്ന് ഒരുമനയൂര്‍ പഞ്ചായത്ത് ഓഫീസില്‍ മഴവെള്ളം കയറി; കനത്ത നാശനഷ്ടം

ഇന്ന് പുലര്‍ച്ചെ പെയ്ത അപ്രതീക്ഷിത മഴയെ തുടര്‍ന്ന് ഒരുമനയൂര്‍ പഞ്ചായത്ത് ഓഫീസില്‍ മഴവെള്ളം കയറി കനത്ത നാശനഷ്ടം. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴയാണ് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമായത്. ഹൈവേ നിര്‍മ്മാണത്തിലെ അശാസ്ത്രീയ നടപടികളാണ് ഇതിന് കാരണമെന്ന് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍ ആരോപിച്ചു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട കല്ലും മണ്ണും അടക്കമുള്ള അവശിഷ്ടങ്ങള്‍ റോഡിന്റെ കാനകളില്‍ അടിഞ്ഞുകൂടുകയും, കാനകള്‍ മൂടപ്പെടുകയും ചെയ്തതോടെ മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകാന്‍ കഴിയാതെ റോഡിലേക്ക് കവിഞ്ഞൊഴുകിയെന്നാണ് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് ഉദ്യോഗസ്ഥരും, കുടുംബശ്രീ ഹരിത കര്‍മ്മ സേനാംഗങ്ങളും ചേര്‍ന്ന് വൃത്തിയാക്കല്‍ നടപടികള്‍ ആരംഭിച്ചു. ജസീന നസീര്‍, നിഷാദ് മാളിയേക്കല്‍, നിഷാം കപ്പല്‍, രേഖ സജിത്ത്, റുക്കിയ ഗഫൂര്‍, തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!