കാവ്യമഞ്ജരി പുരസ്‌കാരം കവി വി.മധുസൂദനന്‍ നായരില്‍ നിന്ന് ഡോ. ബിജു ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി

 

നെയ്യാറ്റിന്‍കര മഞ്ജരി കലാ സമിതി ഏര്‍പ്പെടുത്തിയ 15000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന കാവ്യമഞ്ജരി പുരസ്‌കാരം
കവി വി.മധുസൂദനന്‍ നായരില്‍ നിന്ന് ഡോ. ബിജു ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി.നെയ്യാറ്റിന്‍കര സുഗതസമൃതിയില്‍ നടന്ന ചടങ്ങിലാണ് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ജേതാവും പ്രശസ്ത കവിയുമായ പ്രൊഫ വി മധുസൂദനന്‍ നായര്‍ കവിയും അധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന് പുരസ്‌കാരം സമ്മാനിച്ചത്. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി.കെ. രാജ്‌മോഹന്‍, ഉദയന്‍ കൊക്കോട് തുടങ്ങി കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ സംബന്ധിച്ചു.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മലയാളവിഭാഗം അധ്യാപകനായ ഡോ. ബിജു ബാലകൃഷ്ണന്‍ പ്രഭാഷകന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസറായും മലയാളം മിഷന്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന്റെ ജീവിതം പറയുന്ന കമല്‍ ചിത്രമായ സെല്ലുലോയ്ഡിന്റെ ലാംഗ്വേജ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിരുന്നു.