27.9 C
Kunnamkulam
Tuesday, September 1, 2026
Home CCTV Desk ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍; ഷുഹൈബ് വധക്കേസില്‍ വിചാരണ നാളെ തുടങ്ങും

ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍; ഷുഹൈബ് വധക്കേസില്‍ വിചാരണ നാളെ തുടങ്ങും

38

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ വിചാരണ നാളെ തുടങ്ങും. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ തടസവാദങ്ങളാണ് വിചാരണ വൈകാന്‍ കാരണമായത്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ.

2018 ഫെബ്രുവരി 12ന് എടയന്നൂരില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തട്ടുകടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ ക്വട്ടേഷന്‍ സംഘം ആദ്യം ബോംബെറിയുകയും പിന്നീട് ഷുഹൈബിനെ 41 തവണ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

 

ADVERTISEMENT
error: Content is protected !!