29.2 C
Kunnamkulam
Sunday, July 12, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ പരിശീലനവും, ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ പരിശീലനവും, ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു

 

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ സഹകരത്തോടെ പ്രഥമ ശുശ്രൂഷ പരിശീലനവും, ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. വാര്‍ഡ് തല ആരോഗ്യസേനക്കും അങ്കണവാടി പ്രവര്‍ത്തകര്‍ക്കും പ്രഥമ ശുശ്രൂഷ പരിശീലനം, ആരോഗ്യ സെമിനാര്‍, തെരെഞ്ഞെടുക്കപ്പെട്ട 85 കുടുംബങ്ങള്‍ക്ക് ഗൃഹശ്രീ പുരസ്‌കാര വിതരണം, ആരോഗ്യ ജാഗ്രത പ്രവര്‍ത്തന മാര്‍ഗരേഖ 2026 പ്രകാശനം, കലാപരിപാടികള്‍ എന്നിവയാണ് നടത്തിയത്. ”ആരോഗ്യ ജാഗ്രത – 2026” പദ്ധതിയുടെ ഭാഗമായി മറ്റം കരിസ്മ ഓഡിറ്റോറിയത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയുടെ സഹകരണത്തോടെ നടത്തിയ പ്രഥമ ശുശ്രൂഷ പരിശീലനം മുന്‍ വിദ്യാഭ്യാസ മന്ത്രിയും നിയുക്ത മണലൂര്‍ എം.എല്‍.എയുമായ പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീപ്.എം.പി അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!