കേരളത്തില്‍ ബലിപെരുന്നാള്‍ മെയ് 28ന്

ഞായറാഴ്ച സംസ്ഥാനത്ത് എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, മേയ് 18 തിങ്കളാഴ്ച ദുല്‍ഖഅ്ദ 30 പൂര്‍ത്തിയാക്കി മേയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നാം തീയതിയായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അല്‍ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും മേയ് 28-ന് തന്നെയാകും പെരുന്നാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ADVERTISEMENT