25.3 C
Kunnamkulam
Thursday, July 16, 2026
Home Bureaus Chavakkad റാഫി നീലങ്കാവില്‍ എഴുതിയ ‘ലോങ് ബെല്‍’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു

റാഫി നീലങ്കാവില്‍ എഴുതിയ ‘ലോങ് ബെല്‍’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു

 

പാവറട്ടി സ്വദേശിയും അധ്യാപകനുമായ റാഫി നീലങ്കാവില്‍ എഴുതിയ ‘ലോങ് ബെല്‍’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. 40 ഓളം സ്‌കൂള്‍ അനുഭവ കഥകളാണ് പുസ്തകത്തില്‍ ഉള്ളത്. എറണാകുളത്തു നടന്ന യോഗത്തില്‍ ജസ്റ്റിസ് സിറിയക് ജോസഫ്, ഡോ. ജോര്‍ജ് മേനാച്ചേരിക്ക് നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ഡിറ്റോ കൂള, ഡോ. കുര്യാസ് കുമ്പളക്കുഴി, ബേബി മൂക്കന്‍, പ്രൊഫ. വി.എ. വര്‍ഗീസ്, ഡോ. ചെറിയാന്‍ കുനിയന്‍തോടത്ത്, കെ കെ രാമചന്ദ്ര പുലവര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ADVERTISEMENT
error: Content is protected !!