25.3 C
Kunnamkulam
Thursday, July 16, 2026
Home Bureaus Kechery ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണ് അപകടം

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണ് അപകടം

 

ചൂണ്ടലില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണ് അപകടം. മരക്കൊമ്പ് കാറിന്റെ ചില്ലുതകര്‍ത്ത് വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ തറച്ചുകയറി. ഭാഗ്യംകൊണ്ടുമാത്രമാണ് കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചൂണ്ടല്‍ പാലത്തിനു സമീപം റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരത്തിന്റെ കൊമ്പ് കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിനിന്നിരുന്നു. ഇതാണ് കാറിന്റെ ചില്ലിന് മുകളിലേക്ക് പതിച്ചത്. തൃശൂരില്‍ നിന്നും കാണിപ്പയ്യൂര് ഭാഗത്തേക്ക് പോവുകയായിരുന്ന ഊബര്‍ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്നില്‍ ഡ്രൈവറും യാത്രക്കാരനും ഉണ്ടായിരുന്നു. മരക്കൊമ്പ് ഡാഷ് ബോര്‍ഡില്‍ തറച്ചുനിന്നതിനാലും അപകത്തെ തുടര്‍ന്ന് വാഹനം നിയന്ത്രിച്ച് നിര്‍ത്താനായതും വന്‍ അപകടം ഒഴിവാക്കി. പിന്നീട് വാഹനം സ്ഥലത്തുനിന്നും മാറ്റി. മേഖലയില്‍ രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!