25.3 C
Kunnamkulam
Thursday, July 16, 2026
Home CCTV Desk ബലിപെരുന്നാൾ: കേരളത്തില്‍ 28നും പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബലിപെരുന്നാൾ: കേരളത്തില്‍ 28നും പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നും അവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടർന്നു കേരളത്തിൽ 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക. രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പെരുന്നാൾ ദിനമായ 28-നും കൂടി അവധി നൽകണമെന്ന് സർക്കാരിനോട് ആവശ്യമുയർന്നിരുന്നു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സൗകര്യം മുൻനിർത്തിയാണ് സർക്കാർ രണ്ട് ദിവസത്തെ അവധി അനുവദിച്ച് അടിയന്തര ഉത്തരവിറക്കിയത്.

ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി ബാധകമായിരിക്കും. പെരുന്നാൾ ദിനം മാറിയെങ്കിലും മുൻപ് നിശ്ചയിച്ച അവധി റദ്ദാക്കാതെ, രണ്ട് ദിവസത്തെ അവധി നൽകിയ സർക്കാരിന്റെ തീരുമാനം പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ജീവനക്കാർക്കും വലിയ ആശ്വാസമാകും.

ADVERTISEMENT
error: Content is protected !!