കേച്ചേരി ഗവ: എല്‍.പി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് ശുചീകരണം നടത്തി

ഡിവൈഎഫ്‌ഐ കേച്ചേരി മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ ക്യാമ്പയിന്റെ ഭാഗമായി കേച്ചേരി ഗവ: എല്‍.പി സ്‌കൂളില്‍ ശുചീകരണം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് ഫഹദ് മുസ്തഫ അധ്യക്ഷനായി. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം പി.എസ് സഹല, മേഖല സെക്രട്ടറി സച്ചിന്‍ പ്രകാശ്, മേഖല ട്രഷറര്‍ വി.എ നിസാം, യൂത്ത് ബ്രിഗേഡ് കണ്‍വീനര്‍ പി.കെ അജാസ് എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ റാഷിദ്, മുത്തലിഫ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT