26.2 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Guruvayur ഗ്ലോബല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ ഗുരുപ്രണാമവും വേദജ്യോതി പുരസ്‌ക്കാര സമര്‍പ്പണവും നടത്തി

ഗ്ലോബല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ ഗുരുപ്രണാമവും വേദജ്യോതി പുരസ്‌ക്കാര സമര്‍പ്പണവും നടത്തി

ഗ്ലോബല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ ഗുരുപ്രണാമവും വേദജ്യോതി പുരസ്‌ക്കാര സമര്‍പ്പണവും നടത്തി.കഴിഞ്ഞ മൂന്ന് വര്‍ഷമായി സാന്ദീപനി മാതൃസദനത്തില്‍ നടത്തിവരുന്ന ആധ്യാത്മിക പഠനക്ലാസിന് നേതൃത്വം നല്‍കുന്ന രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ പാദപൂജ ചെയ്ത് പഠിദാക്കള്‍ ദക്ഷിണ നല്‍കി ആദരിച്ചു. കോഴിക്കോട് കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ അതിരാത്ര മഹായാഗത്തിന്റെ സംഘാടക സമിതി ചെയര്‍മാനും ട്രസ്റ്റിയുമായ വിവേക് ഡി ഷേണായിക്കാണ് വേദജ്യോതി പുരസ്‌കാരം നല്‍കിയത്. 12,345 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം ആധ്യാത്മിക ആചാര്യന്‍ ഇരുനിലങ്ങോട് ജ്ഞാനാനന്ദ കുടിരം മഠാധിപതി സ്വാമി നിഖിലാനന്ദ സരസ്വതി സമ്മാനിച്ചു. അഷ്ടപതി ആചാര്യന്‍ ജ്യോതി ദാസ് ഗുരുവായൂര്‍, ഗായകന്‍ കെ.മോഹനകൃഷ്ണന്‍, മദ്യ, മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പ്രവര്‍ത്തനത്തിന് ദേശീയ അംഗീകാരം ലഭിച്ച ലളിത മോഹന്‍ രാജ് അശ്വത്ത് എന്നിവരെ ആദരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ജി. എന്‍. എസ്. എസ്. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഐ. പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്വാമി കൃഷ്ണാനന്ദ സരസ്വതി,ജി. എന്‍. എസ്. എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി മധു. കെ. നായര്‍, ട്രഷറര്‍ കെ. മോഹനകൃഷ്ണന്‍, ചാവക്കാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ടി. ശിവരാമന്‍ നായര്‍, സെക്രട്ടറി ശ്രീകുമാര്‍. പി. നായര്‍, രവീന്ദ്രന്‍ വെള്ളയ്ക്കല്‍, രാധ ശിവരാമന്‍ നായര്‍, ശ്രീധരന്‍ കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ജ്യോതിദാസ് ഗുരുവായൂരിന്റെ നേതൃത്വത്തില്‍ പഞ്ചരത്‌ന അഷ്ടപദി, ഗുരുവായൂര്‍ നീരാഞ്ജനം ഭജന്‍സിന്റെ ഭജന എന്നിവയും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!