മോദിയുടെ ഭരണം കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണെന്ന് എ.ഐ.സി.സി സെക്രട്ടറി ടി.എന്‍.പ്രതാപന്‍. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ധനവിനെതിരെ പൂവ്വത്തൂരില്‍ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ കെ.കെ ബാബു, പി.കെ.രാജന്‍, എ.ടി.സ്റ്റീഫന്‍ മാസ്റ്റര്‍, സിജു പാവറട്ടി, പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് ആന്റോ ലിജോ, കോണ്‍ഗ്രസ് നേതാക്കളായ അപ്പു ആളൂര്‍, മീര ജോസ്, എന്‍.എ.നൗഷാദ്, പി.ബാലചന്ദ്രന്‍, ജെയ്‌സണ്‍ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ പ്രസാദ് വാക, ജറോം ബാബു, ബി.വി ജോയ്, ഷാജു തരകന്‍, ധനേഷ് ചുള്ളിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



