കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ആധുനിക ഭാരതത്തിന്റെ ശില്‍പ്പിയായ നെഹ്രു രാജ്യത്ത് അണക്കെട്ടുകള്‍, ഐ.ഐ.ടി., ഐ.എസ്.ആര്.ഒ., എ.ഐ.ഐ.എം.എസ്് എന്നിവയ്ക്ക് ദീര്‍ഘ വീക്ഷണത്തോടെ തുടക്കമിട്ട പ്രധാനമന്ത്രി കൂടിയാണെന്നും ശ്രീകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി അധ്യക്ഷനായി. . ഡി.സി.സി സെക്രട്ടറി എ.ടി. സ്റ്റീഫന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാക്കളായ ആന്റോ ലിജോ, ഷാജു തരകന്, അപ്പു ആളൂര്‍, പ്രസാദ് പണിക്കന്, എന്‍.എ നൗഷാദ്, എ.പി ബാബു മാസ്റ്റര്‍, പി.ബാലചന്ദ്രന്, കെ.പി. വിവേകന് തുടങ്ങിയവര്‍ സംസാരിച്ചു.



