24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Thali ശക്തമായ മഴ ; വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്രക്കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു

ശക്തമായ മഴ ; വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്രക്കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു

ശക്തമായ മഴ വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്രക്കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. കരിങ്കല്ല് ഉപയോഗിച്ച് നിര്‍മ്മിച്ച കുളത്തിന്റെ തെക്കുഭാഗത്തെ സംരക്ഷണ ഭിത്തിയാണ് പൂര്‍ണ്ണമായും കുളത്തിലേക്ക് ഇടിഞ്ഞിറങ്ങിയത്. മഴ കനത്തതോടെ മണ്ണിലേക്ക് വെള്ളം ഇറങ്ങി ഭിത്തിയുടെ അടിത്തറ ഇളകിയതാണ് തകര്‍ച്ചയ്ക്ക് കാരണമായത്. വലിയ തോതില്‍ കരിങ്കല്ലും മണ്ണും കുളത്തിലേക്ക് പതിച്ചിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകള്‍ക്കും ഭക്തരുടെ ഉപയോഗത്തിനുമുള്ള പ്രധാന ജലാശയമാണിത്. സംരക്ഷണ ഭിത്തി തകര്‍ന്നത് കുളത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്.

 

ADVERTISEMENT
error: Content is protected !!