കാരുണ്യ ട്രസ്റ്റ് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണയക്യാമ്പും സംഘടിപ്പിച്ചു.കാരുണ്യംകോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തിയ ക്യാമ്പ് കാരുണ്യം ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് വീട്ടിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അഡ്വാക്കറ്റ് കെ കെ ഷിബു ഉല്‍ഘാടനം ചെയ്തു. പ്രിലിവേജ് കാര്‍ഡ് വിതരണ ഉത്ഘാടനം പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ പി ധര്‍മ്മന്‍, വാര്‍ഡ് മെമ്പര്‍ അനിത ധര്‍മ്മന്‍, ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പി ആര്‍ ഒ അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ അബ്ദുല്‍ പുന്നയൂര്‍ക്കുളത്തെ ചടങ്ങില്‍ ആദരിച്ചു. അബൂബക്കര്‍ പാറയില്‍, റാഫി ,വനിതാ വിംഗ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT