24.8 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Guruvayur മമ്മിയൂര്‍ റസിഡന്‍സ് അസോസിയേഷന്‍ അനുമോദന സദസ് സംഘടിപ്പിച്ചു

മമ്മിയൂര്‍ റസിഡന്‍സ് അസോസിയേഷന്‍ അനുമോദന സദസ് സംഘടിപ്പിച്ചു

56

ഗുരുവായൂര്‍ മമ്മിയൂര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദന സദസ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച കൈവച്ച് വിജയം കൈവരിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. അസോസിയേഷന്‍ പ്രസിഡണ്ടും വാര്‍ഡ് കൗണ്‍സിലറുമായ പി. രമേശ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂര്‍ മുഖ്യാതിഥിയായിരുന്നു. ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജെ ബിന്‍സി, എം.ആര്‍.എ. വൈസ് പ്രസിഡന്റ് പി. ശ്യാംകുമാര്‍, സെക്രട്ടറി പി.എസ്. വിശ്വനാഥന്‍, ട്രഷറര്‍ ആര്‍. വേണുഗോപാല്‍, ജോര്‍ജ് പോള്‍ നീലങ്കാവില്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!