27.1 C
Kunnamkulam
Friday, July 17, 2026
Home CCTV Desk ഇന്ന് കര്‍ക്കിടകം ഒന്ന് ; രാമായണ മാസത്തിന് തുടക്കമായി

ഇന്ന് കര്‍ക്കിടകം ഒന്ന് ; രാമായണ മാസത്തിന് തുടക്കമായി

ഇന്ന് കര്‍ക്കിടകം ഒന്ന്. വിശ്വാസികള്‍ ഏറെ ഭക്തിയോടെയും ആത്മീയ പ്രാധാന്യത്തോടെയും ആചരിക്കുന്ന രാമായണ മാസത്തിനും ഇതോടെ തുടക്കമായി. കര്‍ക്കടകം മുഴുവന്‍ വീടുകളിലും ക്ഷേത്രങ്ങളിലും തുഞ്ചത്ത് എഴുത്തച്ഛന്‍ രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ട്, പാരായണം ചെയ്യുന്ന പതിവാണ് നൂറ്റാണ്ടുകളായി തുടരുന്നത്. കര്‍ക്കടക മാസത്തിന്റെ ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ രാമായണം പൂര്‍ണമായി വായിച്ചുതീര്‍ക്കുന്നതാണ് പതിവുരീതി. തോരാ മഴ പെയ്യുന്ന കര്‍ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്. ദുരിതവും ആരോഗ്യ പ്രശ്നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളില്‍ രാമായണ പ്രഭാഷണങ്ങള്‍, ഭജന, പ്രത്യേക പൂജകള്‍ എന്നിവ ഈ മാസം നടത്തപ്പെടുന്നു. മണ്‍മറഞ്ഞ പിതൃക്കള്‍ക്കായി കര്‍ക്കടക വാവുബലിയും ഈ മാസം നടത്തും. ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് കര്‍ക്കടകം. ഔഷധക്കൂട്ടുകളോടെ തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞി സേവിക്കുന്നതും ഈ മാസം മലയാളികളുടെ ശീലങ്ങളില്‍പ്പെട്ടതാണ്.

ADVERTISEMENT
error: Content is protected !!