24.3 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Chavakkad ഒഴുക്കില്‍പ്പെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തളിക്കുളം തമ്പാന്‍ കടവില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.തളിക്കുളം ഇടശ്ശേരി വാലിപ്പറമ്പില്‍ സലീമിന്റെ മകന്‍ നാദിര്‍ഷാ(16)ആണ് മരിച്ചത്.ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെ വാടാനപ്പിള്ളി സ്‌നേഹതീരം ബീച്ചിന് വടക്കുമാറിയാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ കളക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 8.30 മുതല്‍ മുനക്കക്കടവ് തീരദേശ പോലീസ് ബോട്ടില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. തിരച്ചിലിനിടയില്‍ 11 മണിയോടെ മൃതദേഹം കടലില്‍ പൊങ്ങിവരുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് മൃതദേഹം വീണ്ടും മുങ്ങിത്താഴാന്‍ തുടങ്ങിയതോടെ, കോസ്റ്റല്‍ വാര്‍ഡനും നീന്തല്‍ വിദഗ്ദ്ധനുമായ അക്ഷയ് സാഹസികമായി കടലിലേക്ക് എടുത്തുചാടുകയായിരുന്നു. മുങ്ങിത്താഴ്ന്ന മൃതദേഹം പിടിച്ചു തുടര്‍ന്ന് ബോട്ടില്‍ കയറ്റുകയായിരുന്നു.തീരദേശ പോലീസ് ബോട്ടില്‍ സ്രാങ്ക് അഖിന്‍, ലാസ്‌കര്‍ സതീശന്‍, കോസ്റ്റല്‍ വാര്‍ഡന്‍ അക്ഷയ്, എ.എസ്.ഐ ഹമറുന്നീസ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത് . തുടര്‍ന്ന് മൃതദേഹം ചേറ്റുവ ഹാര്‍ബറില്‍ എത്തിച്ചു. തഹസില്‍ദാര്‍, വാടാനപ്പിള്ളി പോലീസ് എന്നിവര്‍ സ്ഥലത്തെത്തി.

 

ADVERTISEMENT
error: Content is protected !!