കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്നു.ഈ വര്‍ഷത്തെ തീമാറ്റിക് ആക്ഷന്‍ പ്ലാനായി ജലസമൃദ്ധമായ ഗ്രാമം എന്ന തീം ഗ്രാമസഭ അംഗീകരിച്ചു. പതിനാറാം ധനകാര്യ കമ്മീഷന്റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സ്‌പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ തീമാറ്റിക് ആക്ഷന്‍ പ്ലാനായി ‘ ജലസമൃദ്ധമായ ഗ്രാമം എന്ന തീം ഗ്രാമസഭ അംഗീകരിച്ചതിന്റെ ഭാഗമായി തനത് കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും, കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനും ഗ്രാമസഭയില്‍ തീരുമാനമായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡണ്ട് സി.കെ. സുധീപ പ്ലാന്‍ ക്ലര്‍ക്ക് പി.കെ. ഷീജ അസിസ്റ്റന്റ് സെക്രട്ടറി സി.ഒ. ആന്റോ എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ വി.വി. തിലകന്‍, നിവ്യ റെനീഷ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍
വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



