25.8 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kechery കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവക 102-ാം സ്ഥാപന തിരുന്നാള്‍ വെള്ളി ശനി ദിവസങ്ങളില്‍

കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവക 102-ാം സ്ഥാപന തിരുന്നാള്‍ വെള്ളി ശനി ദിവസങ്ങളില്‍

48

കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവകയുടെ 102-ാംസ്ഥാപന തിരുന്നാള്‍ വെള്ളി ശനി ദിവസങ്ങളിലായി ആഘോഷിക്കും. ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ നടന്ന ദിവ്യബലിക്കു ശേഷം,ഇടവകവികാരി ഫാ ജെയ്‌സന്‍ മാറോക്കി കൊടിയേറ്റം നിര്‍വ്വഹിച്ചതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തിരുന്നാള്‍ ഒരുക്ക കുര്‍ബാനകള്‍ നടന്നു വെള്ളിയാഴ്ച്ച രാവിലെ ദിവ്യബലിയ്ക്ക് ശേഷം പ്രദക്ഷിണമായി രൂപം എഴുന്നെള്ളിച്ചു വെക്കല്‍, വിവിധ കുടുംബകൂട്ടായ്മകളിലേക്കുള്ള കിരീടം, കുരിശ് എന്നിവ വെഞ്ചിരിച്ചു നല്‍കല്‍ എന്നിവ നടക്കും. രാത്രി പത്തിന് കൂടായ്മകളില്‍ നിന്നും കിരീടം, കുരിശ് എന്നിവ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ ദേവാലയത്തിലെത്തി സമാപിക്കും. തിരുന്നാള്‍ ദിനമായ ആഗസ്റ്റ് 15 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനക്ക് ഫാ. പ്രജോവ് വടക്കേത്തല മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.സെല്‍ജോ വെളിയന്നൂര്‍ക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കും തുടര്‍ന്ന്, ഇടവക വിശ്വാസികള്‍ അണിനിരക്കുന്ന പ്രദക്ഷിണം, കുനംമൂച്ചി സെന്റര്‍ ചുറ്റി ദേവാലയത്തില്‍ സമീപിക്കും. തിരുന്നാള്‍ ആഘോഷത്തിന്, കൈക്കാരന്മാരായ ജോഷി വര്‍ഗീസ് അല്‍ഫോണ്‍സ് മുട്ടത്ത്, എം.കെ.റെജി, കെ.വി.ജോയ് കേന്ദ്രസമിതി പ്രസിഡണ്ട് എ.ജെ.ജോണ്‍സന്‍ , സെക്രട്ടറി ടി.എല്‍ സാബു, ട്രഷറര്‍ എം.കെ. ഷാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും

ADVERTISEMENT
error: Content is protected !!