28 C
Kunnamkulam
Monday, August 24, 2026
Home CCTV Desk മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

16

 

ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍െ ഉടന്‍ തന്നെ സര്‍ക്കാര്‍ നിയോഗിക്കുമെന്നും മൂവാറ്റുപുഴയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തില്‍ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകള്‍ക്കായുള്ള ആവശ്യത്തിന് കൂടുതല്‍ പ്രതീക്ഷയേറുകയാണ്. 1984ന് ശേഷം കേരളം വീണ്ടും വളരുമോ.. ഭരണ സൗകര്യത്തിനായി മൂന്ന് പുതിയ ജില്ലകളെന്നതാണ് കാലങ്ങളായുള്ള ആവശ്യം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളെ വിഭജിച്ച് നെയ്യാറ്റിന്‍കര, മൂവാറ്റുപുഴ, തിരൂര്‍ എന്നിങ്ങനെയാണ് ചര്‍ച്ച. പുതിയ ജില്ലാ – താലൂക്കുകള്‍ എന്നിവയെക്കുറിച്ച് പഠിക്കാന്‍ സമിതിയുണ്ടാകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപുറകേയാണ് അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷനെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂവാറ്റുപുഴ ജില്ലയാക്കുന്ന കാര്യവും സജീവ ചര്‍ച്ചയിലെന്ന് ഓണാഘോഷ പരിപാടിക്ക് മൂവാറ്റുപുഴയിലെത്തിയ മുഖ്യമന്ത്രിയുടെ ഉറപ്പ് .ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഡീ ലിമിറ്റേഷന്‍ കമ്മീഷനെന്ന പ്രഖ്യാപനം വന്നതോടെ, പ്രതീക്ഷയിലാണ് മൂവാറ്റുപുഴയും തിരൂരും നെയ്യാറ്റിന്‍കരയുമൊക്കെ. എറണാകുളം – ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയായ മൂവാറ്റുപുഴയെ, കോതമംഗലം, മൂവാറ്റുപുഴ, താലൂക്കുകള്‍, കുന്നത്തുനാടിന്റെ ഒരു ഭാഗം എന്നിവചേര്‍ത്ത് ജില്ലയാക്കണമെന്ന് കാലങ്ങളായുളള ആവശ്യമാണ്. കിഴക്കന്‍മേഖലയില്‍ വികസനം, ഭരണപരമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാകും.

ADVERTISEMENT
error: Content is protected !!