28.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Guruvayur തിരുവോണ നാളില്‍ ഗുരുവായൂരപ്പനെ തൊഴാനെത്തി ഭക്തസഹസ്രം

തിരുവോണ നാളില്‍ ഗുരുവായൂരപ്പനെ തൊഴാനെത്തി ഭക്തസഹസ്രം

8

തിരുവോണ നാളില്‍ കണ്ണനെ ഒരു നോക്ക് കാണാനും തിരുവോണ സദ്യയില്‍ പങ്കെടുക്കാനുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. 10,000 ത്തോളം പേര്‍ക്കുള്ള തിരുവോണ സദ്യയാണ് ഒരുക്കിയിട്ടുള്ളത്. ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിക്കാനും ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ ക്ഷേത്രം ഉരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭഗവാന് ആദ്യ ഓണപ്പുടവ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തരും ഓണപ്പുടവ സമര്‍പ്പണത്തില്‍ പങ്കാളികളായി. ഉഷപൂജവരെ ഓണപ്പുടവ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. രാവിലെ ഏഴിന് മേളത്തോടെ കാഴ്ചശീവേലി നടന്നു. കൃത്യം 9 മണിക്കാണ് സദ്യ ആരംഭിച്ചത്. അന്നലക്ഷ്മിഹാളിലും ഇതിനോട് ചേര്‍ന്ന താത്കാലിക പന്തലിലുമാണ് സദ്യ നല്‍കിയത്. ഉത്രാടനാളില്‍ കണ്ണന് തിരുമുല്‍കാഴ്ചയായി ലഭിച്ച പഴം ഉപയോഗിച്ച് തയ്യാറാക്കിയ പഴപ്രഥമന്‍, കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് വിഭവങ്ങള്‍. ഗുരുവായൂരപ്പന് നമസ്‌കാര സദ്യയോടെയാണ് ഇന്നത്തെ ഉച്ച പൂജ. ഉച്ചതിരിഞ്ഞും രാത്രിയിലും കാഴ്ചശീവേലി ഉണ്ടാകും. രാത്രി ഒമ്പതോടെ ക്ഷേത്രത്തില്‍ തിരുവോണവിളക്ക് തെളിയും.

 

ADVERTISEMENT
error: Content is protected !!