29.5 C
Kunnamkulam
Tuesday, September 1, 2026
Home Uncategorized ആരോഗ്യകരമായ ജീവിത ശൈലിക്കായി ബോധവല്‍ക്കരണം

ആരോഗ്യകരമായ ജീവിത ശൈലിക്കായി ബോധവല്‍ക്കരണം

63

വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യകരമായ ജീവിത ശൈലിയും, രോഗപ്രതിരോധവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.പ്യുവര്‍ കെയര്‍ ഹോമിയോ ക്ലിനിക്കിന്റെ സഹകരണത്തോടെ വായന ശാലാ ഹാളില്‍ നടത്തിയ ക്ലാസ് കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഓമന ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഡെന്നീസ് അദ്ധ്യക്ഷത വഹിച്ചു. പോര്‍ക്കുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തമ്പി ജോബ് മുഖ്യ അതിഥിയായി. വായനശാല സെക്രട്ടറി പി.കെ മോഹന്‍ദാസ് , രഥു കൃഷ്ണ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ബോധ വല്‍ക്കരണ ക്ലാസുകള്‍ക്ക് ഡോക്ടര്‍ സുസ്മിന്‍ പി സുനില്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!