തൃശ്ശര്‍ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും, സംയുക്തമായി ഡോ. എപിജെ അബ്ദുല്‍ കലാം എവര്റോളിങ്ങ് ട്രോഫിക്കു വേണ്ടി സംഘടിപ്പിച്ച കറുകമാട് മുല്ല പുഴ ജലോത്സവം ആവേശകരമായി.താണിയനും വടക്കുംപുറവും ജേതാക്കളായി.വാശിയേറിയ കറുകമാട് മുല്ലപ്പുഴ ജലോത്സവത്തില്‍ .എ ഗ്രേഡ്, ബിഗ്രേഡ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ എ.ഗ്രേഡ് വിഭാഗത്തില്‍ ശ്രീമുരുഖ ബോട്ട് ക്ലബ്ബ് ഒരുമനയൂരിന്റെ താണിയന്‍ ജേതാക്കളായി. വീരസേനാപതി ബോട്ട് ക്ലബ് ഒരുമനയൂരിന്റെ ഗരുഡന്, വടക്കന്‍ ബ്രദേഴ്സ് തൃശൂരിന്റെ പൊഞ്ഞനത്തമ്മയും, രണ്ടും , മൂന്നും സ്ഥാനം കരസ്ഥമാക്കി.ബി. ഗ്രേഡ് വിഭാഗത്തില്‍ ജലസംഘം ബോട്ട് ക്ലബ്ബ് മൂപ്പെട്ടിത്തറയുടെ വടക്കുംപുറം ജേതാക്കളായി. സെന്റൈസ് ഒരുമനൂരിന്റെ സെന്റ് ജോസഫ് നമ്പര്‍ 2, ബി സി , എന്‍ .നടുവില്‍ കരയുടെ ജിബിതട്ടകന്‍ രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കൈവരിച്ചു.ആവേശകരമായ ജലോത്സവം ഗുരുവായൂര്‍ എം.എല്‍.എ എന്‍ .കെ .അക്ബര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ജല ഘോഷയാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തു, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീഷ്മ ബാബുരാജ് അധ്യക്ഷത വഹിച്ചു. കറുകമാട് കലാസാംസ്കാരിക വേദി പ്രസിഡന്റ് അബ്ദുല്‍ റഹീം സ്വാഗതം പറഞ്ഞ പരിപാടിയില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :ഷിബു കെ. കെ, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .എം താഹിര്‍, എ .വി . ഗഫൂര്‍, വി .അഷ്റഫ് സല്‍വ ഗ്രൂപ്പ്, അമീര്‍ നാലുമണിക്കാറ്റ്, ശിവശങ്കര്‍ ചെറുതുരുത്തി, വി. എം സാഹിദ്, വി. മജീദ്, വി. ഉമ്മര്‍ ഹാജി, ഷെജീറ ഷാഹിര്‍, ശുഹൈബ് വി ടി എന്നിവര്‍ സംസാരിച്ചു. വാശിയേറിയ കറുകമാട് കറുകമാട് മുല്ലപ്പുഴ ജലോത്സവത്തില്‍ നൂറുകണക്കിന് കാണികള്‍ പങ്കെടുത്തു,



