പറപ്പൂരില്‍ വീട് കുത്തി തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.പേരാമംഗലം പോലീസും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെയും അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.പാണഞ്ചേരി സ്വദേശി പുളിക്കല്‍ വീട്ടില്‍ കല്‍ക്കി എന്നു വിളിക്കുന്ന സന്തോഷ് (44), മണലൂര്‍ എങ്ങണ്ടി വീട്ടില്‍ സജിത (46), കോതപറമ്പ് കാരിയെഴുത്ത് വീട്ടില്‍ അഖില (35) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മോഷണസംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തു നിന്നാണ് പിടികൂടിയത്. സന്തോഷിന്റെ പ്രധാന സഹായി കൂടി പിടിയിലാകാനുണ്ട്. മോഷണമുതലുകള്‍ വില്‍ക്കാന്‍ സഹായി ച്ചതിനാണ് സജിതയെയും അഖിലയെയും അറസ്റ്റു ചെയ്തത്.പറപ്പൂര്‍ സ്വദേശി നാലകത്ത് ഷക്കീറി ന്റെ വീട്ടിലാണ് 20-ന് വന്‍ കവര്‍ച്ച നടന്നത്. മകളുടെ കല്യാണാവശ്യങ്ങള്‍ക്കും മറ്റുമായി വീട്ടില്‍ സൂക്ഷിച്ച 50 പവന്‍ സ്വര്‍ണാഭരണങ്ങളാണ് വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ കവര്‍ന്നത്. ഷക്കീറും ഭാര്യയും മകളും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം.സന്തോഷ് ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണ്. കര്‍ണാടകയിലെ സ്വര്‍ണമോഷണക്കേസുകളിലും ഇയാള്‍ക്ക് ബന്ധമുണ്ട്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷ ണര്‍ നകുല്‍ രാജേന്ദ്രദേശ്മുഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ തൃശ്ശൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസി സ്റ്റന്റ് പോലീസ് കമ്മിഷണര്‍ പി. ആര്‍.ബിജോയ്, തൃശ്ശൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാജേഷ്, പേരാമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ്, എസ്.ഐ. അജ്മല്‍, തൃശ്ശൂര്‍ സിറ്റി സാഗോക് ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. പഴനിസ്വാമി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി ചന്ദ്രന്‍,കൃഷ്ണപ്രസാദ്, റെജിന്‍, സിവില്‍ പോലീസ് ഓഫീസര്‍ മാരായ സുനീബ്, സിംസണ്‍, ശ്രീജിത്ത്, നൈജോണ്‍, അരുണ്‍, തൃശ്ശൂര്‍ എ.സി.പി.യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ്, ദീപക്, പേരാമംഗലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷിജിന്‍, കിരണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.



