29.5 C
Kunnamkulam
Tuesday, September 1, 2026
Home Uncategorized വിശുദ്ധ മോണിക്ക കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷം

വിശുദ്ധ മോണിക്ക കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷം

3

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയ്ക്ക് കീഴിലുള്ള വിശുദ്ധ മോണിക്ക കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു.തരകന്‍ ജോണ്‍സന്‍ ഭാര്യ സ്വീജയുടെ വസതിയില്‍ നടന്ന വാര്‍ഷിക സമ്മേളനം മറ്റം ഫൊറോന പള്ളി വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.ഡി. തങ്കച്ചന്‍ അധ്യക്ഷനായി. സെക്രട്ടറി റീമ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സഹ വികാരി ഫാ. ജീയോ വേലൂക്കാരന്‍, ഡീക്കന്‍ മെബിന്‍ കീറ്റിക്കല്‍, മറ്റം സെന്റ് മേരീസ് കോണ്‍വെന്റിലെ സിസ്റ്റര്‍മാരായ ലിനി മരിയ, സിജ ജോസ്, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡണ്ട് സി. ഒ.ജെയ്‌സണ്‍, ട്രസ്റ്റിമാരായ സി. ടി. സ്പാര്‍ട്ടക്‌സ്, എം.ജെ.ജോഷി എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും, ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, പ്രായമായവരെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും വാര്‍ഷികാഘോഷത്തിന് മാറ്റുകൂട്ടി. സ്‌നേഹവിരുന്നോടു കൂടി ആഘോഷ പരിപാടികള്‍ സമാപിച്ചു. സിജി ബിജു അവതാരകയായ വാര്‍ഷികാഘോഷത്തിന് കുടുംബക്കൂട്ടായ്മ ലിന്‍സി ജോസഫ്, ടി എം ജോസ്,ടി.ഡി.ജോയ്, ടി.ജെ നെല്‍സണ്‍ എന്നിവരും മറ്റു ഭാരവാഹികളും യുവജനങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!