ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഓട്ടോണമസ് കോളേജില്‍ 471 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിച്ചു. കോളേജിന്റെ 39-ാമത് ബിരുദദാനച്ചടങ്ങിലാണ് 385 യുജി വിദ്യാര്‍ത്ഥികളും 86 പിജി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 471 പേര്‍ ബിരുദം ഏറ്റുവാങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ഡോ. സെബാസ്റ്റ്യന്‍ സി.ഡി. ബിരുദദാനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജെ. ബിന്‍സി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ സിസ്റ്റര്‍ ഫോണ്‍സി മരിയ മുഖ്യാതിഥിയായി. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശില്‍പാ ആനന്ദിന്റെ നേതൃത്വത്തിലായിരുന്നു ബിരുദദാനച്ചടങ്ങ്. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജൂലി ഡൊമിനിക്, ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലെജോ ജെ. മണവാളന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



