30.6 C
Kunnamkulam
Thursday, September 10, 2026
Home Bureaus Chavakkad തരിശുഭൂമിയെ പുഷ്‌പോദ്യാനമാക്കി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്

തരിശുഭൂമിയെ പുഷ്‌പോദ്യാനമാക്കി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്

14

തരിശുഭൂമിയെ വര്‍ണ്ണശബളമായ പുഷ്‌പോദ്യാനമാക്കി മാറ്റി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ഓഫീസ് വളപ്പിലെ 30 സെന്റോളം വരുന്ന തരിശുനിലത്താണ് നാടിന് കണ്‍കുളിര്‍മയേകുന്ന രീതിയില്‍ മനോഹരമായ ചെണ്ടുമല്ലി കൃഷി ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിബുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൈകോര്‍ത്തപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട പൂകൃഷി വന്‍ വിജയമായി മാറി.ഓണക്കാലത്തെ വിപണി ലക്ഷ്യമിട്ടാണ് 500-ഓളം മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകള്‍ വച്ചുപിടിപ്പിച്ചത്. വിളവെടുപ്പ് ഓണത്തിനു ശേഷമായെങ്കിലും പ്രതീക്ഷകളെയും കവിഞ്ഞ നൂറുമേനി വിജയമാണ് കൃഷി നല്‍കിയത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തില്‍ ആണ് ഭരണ സമിതി.ഓറഞ്ചും മഞ്ഞയും ശോഭയില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടവും അവിടുത്തെ മനോഹരമായ ദൃശ്യങ്ങളും ആസ്വദിക്കാനും ചിത്രങ്ങള്‍ പകര്‍ബന്ധിക്കാനും നിരവധിയാളുകളാണ് ദിവസവും ഇവിടേക്ക് ഒഴുകിയെത്തുന്നത്.മനസ്സുവെച്ചാല്‍ ഏത് തരിശുഭൂമിയെയും വിളനിലമാക്കാമെന്ന് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കൂട്ടായ്മ. കേവലം ഒരു പൂകൃഷിയില്‍ ഒതുക്കാതെ, വരും നാളുകളില്‍ കൂടുതല്‍ തരിശുഭൂമികള്‍ വീണ്ടെടുത്ത് വൈവിധ്യമാര്‍ന്ന കൃഷിരീതികള്‍ വ്യാപിപ്പിക്കാനുള്ള കര്‍മ്മപദ്ധതികളുടെ തിരക്കിലാണിപ്പോള്‍ ഭരണസമിതി.

ADVERTISEMENT
error: Content is protected !!