ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ സി.പി.ഐ.(എം) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് എന്‍.എച്ച്. ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. സര്‍വീസ് റോഡിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കുക, ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ചാവക്കാട് മുല്ലത്തറയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷനിലെ എന്‍എച്ച് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഗുരുവായൂര്‍ എംഎല്‍എ എന്‍. കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സന്‍ എ. എച്ച്. അക്ബര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. രാധാകൃഷ്ണന്‍, ഷിജാ പ്രശാന്ത്, ഷൈനി ഷാജി, മാലിക്കുളം അബ്ബാസ്, പി. യതീന്ദ്രദാസ്, ബിന്‍സി സന്തോഷ്, എ. എ. മഹേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



