ഗുരുവായൂരില്‍ നാലുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. തിരുവെങ്കിടം സ്വദേശികളായ തെക്കാട്ട് വിശ്വനാഥന്റെ ഭാര്യ ലൈലജ, വടക്കന്‍ ലാസര്‍, കുറുവങ്ങാട്ട് ഹരി, അകമ്പടി പറമ്പില്‍ അരുണ്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ എട്ടരയോടെ ഭര്‍ത്താവുമൊത്ത് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുമ്പോഴാണ് ലൈലജയുടെ കാലില്‍ കടിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ മിഗ്നേഷ് മോഹന്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റുവാര്‍ഡന്‍ പ്രബീഷ് ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നായയെ പിന്തുടര്‍ന്ന് പിടികൂടി. പേവിഷ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയ നായ പിന്നീട് ചത്തു.



