30.1 C
Kunnamkulam
Friday, October 2, 2026
Home Bureaus Kechery വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ; കണ്ടാണശ്ശേരിയിൽ ഗ്രാമസഭ സംഘടിപ്പിച്ചു

വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ; കണ്ടാണശ്ശേരിയിൽ ഗ്രാമസഭ സംഘടിപ്പിച്ചു

17

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ വി.ബി.ജി.ആര്‍.എ.എം.ജി. പദ്ധതിയുടെ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ഗ്രാമസഭ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വികസിത് ഭാരത് 2047 പദ്ധതിയുടെയും ഭാഗമായി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ഗ്രാമസഭ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി. സജീപ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.കെ. ദാസന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ സി. ഒ, വി.ബി. റാം അക്രഡിറ്റഡ് എന്‍ജിനീയര്‍ വി വി രേഷ്മ എന്നിവര്‍ പദ്ധതി അവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുധീപ,വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍ പേഴാസണ്‍ വി. വി.തിലകന്‍, പഞ്ചായത്തംഗം സിമി സ്റ്റെല്‍സണ്‍ പഞ്ചായത്ത് സെക്രട്ടറി
കെ.കെ. രാധാകൃഷ്ണന്‍ ഓവര്‍സീയര്‍ വി.എ അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!