32.7 C
Kunnamkulam
Monday, October 12, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി

ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി

13

 

നവരാത്രി സാംസ്‌കാരിക സദസ്സ് മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതിയുടെ പള്ളിവാള്‍ നവരാത്രി കലാ പുരസ്‌കാരം ഓട്ടന്‍ തുള്ളല്‍ ആശാന്‍ മണലൂര്‍ ഗോപാനാഥിന് സമ്മാനിച്ചു. മൗനയോഗി സ്വാമി ഹരി നാരായണന്‍ പുരസ്‌കാരം നല്‍കി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി. രമേഷ്, സംഗീതജ്ഞന്‍ ഗുരുവായൂര്‍ മണികണ്ഠന്‍, അഡ്വ: രവി ചങ്കത്ത്, അഡ്വ: വേണുഗോപാല്‍ മുള്ളത്ത്, പി.വി. ഹരിഷ്, ഹരി കൊളാടി തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാവിന്റെ ‘കല്യാണ സൗഗന്ധികം’ ഓട്ടന്‍തുള്ളലും അരങ്ങേറി.

ADVERTISEMENT
error: Content is protected !!