30.5 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Kechery ബാബു എം പാലിശേരി ചരമവാര്‍ഷിക ദിനാചരണം;ചലച്ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

ബാബു എം പാലിശേരി ചരമവാര്‍ഷിക ദിനാചരണം;ചലച്ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

19

സി. പി. ഐ. എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എം എല്‍ എയുമായിരുന്ന ബാബു എം പാലിശേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിനിമ പ്രദര്‍ശനം ശ്രദ്ധേയമായി. ബ്രിട്ടനിലെ സങ്കീര്‍ണ്ണമായ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെയും, ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ക്രൂരതകള്‍ക്കിടയില്‍ പെട്ടുപോകുന്ന സാധാരണക്കാരന്റെ കഥ പറയുന്ന ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകനായ കെന്‍ ലോച്ച് സംവിധാനം ചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം ‘ഐ, ഡാനിയല്‍ ബ്ലേക്കാണ് അനുസ്മരണ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചത്.കുന്നംകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കഥകളി കലാകാരന്‍ പീശപ്പിള്ളി രാജീവ് ഉദ്ഘാടനം ചെയ്തു.കുന്നംകുളം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി ജി ജയപ്രകാശ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ വാസു, എം ബാലാജി, ജില്ലാ കമ്മിറ്റിയംഗം എം എന്‍ സത്യന്‍,ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, പി എസ് ഷാനു എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!