29.6 C
Kunnamkulam
Monday, October 19, 2026
Home Bureaus Guruvayur ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം; യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ ഗുരുവായൂര്‍ എല്‍.എഫ് കോളേജ് സന്ദര്‍ശിച്ചു

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം; യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ ഗുരുവായൂര്‍ എല്‍.എഫ് കോളേജ് സന്ദര്‍ശിച്ചു

6

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് സന്ദര്‍ശിച്ചു. കുന്നംകുളം, വടക്കാഞ്ചേരി, ചാവക്കാട്, മുല്ലശ്ശേരി, വലപ്പാട് എന്നീ അഞ്ചു ഉപജില്ലകളില്‍ നിന്ന് പരീക്ഷാ ഭവന്‍ തെരഞ്ഞെടുത്ത കുട്ടികളാണ് സന്ദര്‍ശനത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചിയും സാങ്കേതികവിദ്യയോടുള്ള താല്പര്യവും ഗവേഷണ മനോഭാവവും വളര്‍ത്തുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജെ. ബിന്‍സി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര-സാങ്കേതിക മേഖലകളെ പരിചയപ്പെടുത്തുന്ന വിവിധ സെഷനുകള്‍ ഒരുക്കിയിരുന്നു.ചാവക്കാട് വിദ്യാഭ്യാസ ജില്ല കോഡിനേറ്റര്‍ എം.വി. പ്രഷോബ്, ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സ്വപ്ന ജോണി, അധ്യാപകരായ ഡോ. സിത്താര കെ. ഉറുമ്പില്‍, ഡോ. ഹൈസല്‍, ഡോ. ഹിത പോള്‍സണ്‍ തുടങ്ങിയവര്‍ പഹ്‌കെടുത്തു.

 

ADVERTISEMENT
error: Content is protected !!