29.6 C
Kunnamkulam
Monday, October 19, 2026
Home Bureaus Guruvayur കാലത്തിനനുസരിച്ച് രാഷ്ട്രീയവും സംഘടനാ പ്രവര്‍ത്തനവും നവീകരിക്കണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കാലത്തിനനുസരിച്ച് രാഷ്ട്രീയവും സംഘടനാ പ്രവര്‍ത്തനവും നവീകരിക്കണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

9

കാലത്തിനനുസരിച്ച് രാഷ്ട്രീയവും സംഘടനാ പ്രവര്‍ത്തനവും നവീകരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ലീഡേഴ്സ് മീറ്റ് ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹിക നീതി എന്നിവ സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക ഉത്തരവാദിത്വമുണ്ട്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹിക വെല്ലുവിളികളും ഗൗരവമായി വിലയിരുത്തി ജനകീയ ഇടപെടലുകള്‍ ശക്തിപ്പെടുത്തണം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക നീതിയും ബഹുസ്വരതയും ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. വിവിധ മത-സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സൗഹാര്‍ദവും വളര്‍ത്തുന്നതിനുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, ട്രഷറര്‍ ആര്‍.വി. അബ്ദുല്‍ റഹീം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എ.എസ്.എം. അസ്ഗര്‍ അലി തങ്ങള്‍, കെ.എ. ഹാറൂണ്‍ റഷീദ്, എം.പി. കുഞ്ഞിക്കോയ തങ്ങള്‍, വി.എം. മുഹമ്മദ് ഗസ്സാലി, പി കെ ഷാഹുല്‍ ഹമീദ്, സി. അഷ്റഫ്, വി.കെ. മുഹമ്മദ്, സി.എ. ജാഫര്‍ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!