കേച്ചേരി നാദബ്രഹ്മ അക്കാദമിയുടെ 27-ാം നാദബ്രഹ്മ പുരസ്കാര സമര്‍പ്പണം നടന്നു വിജയദശമി ദിനത്തില്‍ രാവിലെ 11 ന് അക്കാദമിയില്‍ നടന്ന ചടങ്ങ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗവ പ്ലീഡര്‍ അഡ്വ. കെ.പി. അജയകുമാര്‍ അധ്യക്ഷനായി. സാഹിത്യത്തിനുള്ള പുരസ്കാരം കവി ഡോ സി രാവുണ്ണിയ്ക്കും, വാസ്തുവിദ്യയ്ക്കുള്ള പുരസ്കാരം ഡോ. പി. വി. ഔസേപ്പിനും, കലാരംഗത്തെ പുരസ്കാരം ഓട്ടന്‍ തുള്ളല്‍ കലാകാരി കലാമണ്ഡലം ശ്രീജ വിശ്വത്തിനും, മാപ്പിള കലയ്ക്കുള്ള പുരസ്കാരം മുജീബ് പാടൂരിനും ചടങ്ങില്‍, പ്രൊഫ സി.രവീന്ദ്രനാഥ് സമ്മാനിച്ചു. അക്കാദമി ഡയറക്ടര്‍ ഡോ പ്രേമന് പി. രാഘവന്, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ശ്രീജ സുബ്രഹ്മണ്യന്, തങ്കമണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പുരസ്കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.



