26.9 C
Kunnamkulam
Wednesday, October 21, 2026
Home Bureaus Kechery പ്രൊഫ. പി.ടി. കുരിയാക്കോസിന്റെ 137-ാം ജയന്തി ആഘോഷിച്ചു

പ്രൊഫ. പി.ടി. കുരിയാക്കോസിന്റെ 137-ാം ജയന്തി ആഘോഷിച്ചു

18

കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ഗുരുവായൂര്‍ കേന്ദ്രം സ്ഥാപകന്‍ പ്രൊഫ. പി.ടി. കുരിയാക്കോസിന്റെ 137-ാം ജയന്തി പാവറട്ടിയില്‍ ആഘോഷിച്ചു. പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ കുരിയാക്കോസ് മാസ്റ്ററുടെ സമാധിയില്‍ തീര്‍ത്ഥകേന്ദ്രം അസിസ്റ്റന്റ് റെക്ടര്‍ ഫാ. അമല്‍ ചാഴൂരിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കുരിയാക്കോസ് സ്മൃതിഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എം.എ. ബാബു അധ്യക്ഷനായി. സ്മൃതിഭവന്‍ മേധാവി പ്രൊഫ. കെ. വിശ്വനാഥന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാപീഠം സംരക്ഷണ സമിതി പ്രസിഡണ്ട് തോമസ് പാവറട്ടി, പൂര്‍വ്വ വിദ്യാര്‍ത്ഥി മേജര്‍ പി.ജെ. സ്‌റ്റൈജു, കുരിയാക്കോസ് മാസ്റ്ററുടെ പൗത്രന്‍ കുരിയന്‍ പുലിക്കോട്ടില്‍, ഗ്രീന്‍ഹാബിറ്റാറ്റ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ്, ടോംയാസ് ജൂനിയര്‍ മാനേജര്‍ ഒ.ജി. വിബിന്‍നാഥ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!