മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി തലപ്പിള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടന്നു. കേച്ചേരി സവിത തിയ്യറ്ററില്‍ നടന്ന ചടങ്ങ് എം. ഇ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്. തലപ്പിള്ളി താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് കെ.എസ്. അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എം. അബ്ദുള്‍ ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി.കെ. മുഹമ്മദ് ഷെമീര്‍ മുഖ്യാതിഥിയായി. എം.ഇ.എസ് അസ്മാബി കോളേജ് സെക്രട്ടറിയും കറസ്‌പോണ്ടന്റുമായ വി. എം. ഷൈന്‍ സാമ്പത്തിക സഹായവിതരണം നടത്തി. മുതിര്‍ന്ന അംഗങ്ങളായ അസഫലി, ഹംസ, അബ്ദുള്‍ റഹിമാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. താലൂക് കമ്മിറ്റി ഭാരവാഹികളായ എ.എം.റഷീദ്, ഹൈദ്രോസ് എന്നിവര്‍ സംസാരിച്ചു.



